'ഐ ലവ് യു ഖത്തര്‍'; സ്‌നേഹം പ്രകടപ്പിച്ച് പ്രവാസികള്‍: ആവേശത്തോടെ ദേശീയദിനം ആഘോഷിച്ച് ജനത

Quatar

ദോഹ: പ്രൗഢഗംഭീരമായി ദേശീയദിനം ആഘോഷിച്ച് ഖത്തര്‍. തങ്ങളുടെ  കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കളോടൊപ്പവും വളരെ ആവേശത്തോടെയാണ് പൗരന്മാരും പ്രവാസികളും ദേശീയ  ദിനം ആഘോഷിച്ചത്. 

കോര്‍ണിഷ്, സൂഖ് വാഖിഫ്, കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍(കത്താറ), ആസ്പയര്‍ സോണ്‍ എന്നിവടങ്ങളില്‍ ദേശീയദിനത്തോട് അനുബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ രാജ്യത്തോടുള്ള വിശ്വസ്ത സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്.

ഖത്തറിനോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാനായി പ്രവാസികള്‍ കത്താറയില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡില്‍ ഇന്നലെ അണിനിരന്നിരുന്നു.'ലോയല്‍റ്റി ബുക്ക്' എന്ന പരിപാടിക്ക് ആളുകളില്‍ നിന്ന് പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

'ഐ ലവ് യു ഖത്തര്‍', 'ലോംഗ് ലിവ് ഖത്തര്‍', 'വി ആര്‍ ഖത്തര്‍' തുടങ്ങിയ വാക്കുകള്‍ പരസ്യബോര്‍ഡില്‍ എഴുതി ഖത്തറിനോടുള്ള തങ്ങളുടെ യഥാര്‍ത്ഥ സ്‌നേഹവും ബന്ധവും പ്രവാസികള്‍ പ്രകടമാക്കുകയാണ് ചെയ്തത്. കത്താറയില്‍ നടന്ന പരേഡില്‍ ദേശീയ പതാക വീശി കുടുംബസമേതം നിരവധി വാഹനങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മനോഹരമായ അന്തരീക്ഷം ഒരുക്കി ആര്‍ഡ ഷോ സന്ദര്‍ശകരെ വിസ്മയിപ്പിക്കുകയാണ് ഉണ്ടായത്.

Share this story