അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; 11 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oman Police

മസ്കത്ത്: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​റി​ലെ വി​ലാ​യ​ത്തി​ൽ അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 11 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

ഒ​രു ഫാ​മി​ൽ പൊ​തു ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​തി​നു മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള 11 പേരാണ് പിടിയിലായത്.  അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Share this story