ചില സ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല; ആരോഗ്യ മന്ത്രാലയം

എന്നാല്‍ ഇവിടങ്ങളില്‍ എല്ലാം രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം

ദുബായ്: യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന നിയമം ഒഴിവാക്കി. ദേശീയ ദുരന്ത നിവാരണ സമിതി ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയത്.

ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍, ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍, ബീച്ച്, നീന്തല്‍ക്കുളങ്ങള്‍, ഒറ്റക്ക് സന്ദര്‍ശിക്കുന്ന സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍, ഇവിടങ്ങളില്‍ എല്ലാം രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.

അതേസമയം, മറ്റ് പൊതു സ്ഥലങ്ങളില്‍ എല്ലാം മാസ്‌കുകള്‍ നിര്‍ബന്ധമാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊവിഡിനെ നിയന്ത്രിക്കുന്നതില്‍ മാസ്‌ക്കിന്റെ പങ്ക് വളരെ പ്രധാനമാണെന്നും ദേശീയ ദുരന്ത നിവാരണ സമിതി പറഞ്ഞു.

Share this story