ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസ് 23 മുതൽ തുടങ്ങുമെന്ന് എമിറേറ്റ്‌സ്

ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസ് 23 മുതൽ തുടങ്ങുമെന്ന് എമിറേറ്റ്‌സ്

ദുബായ്: ഇന്ത്യയിൽനിന്നുള്ള വിമാന സർവീസ് ജൂൺ 23 മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർ. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, നെജീരിയ എന്നിവടങ്ങളിൽനിന്നുള്ള സർവീസുകളും തുടങ്ങും.

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗനിർദ്ദേശവുമായി യു.എ.ഇ

ഈ മൂന്നു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പുതിയ കോവിഡ് നിയന്ത്രണങ്ങളെ സ്വാഗതം ചെയ്യുന്നതായും എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കി. പുതുക്കിയ പ്രോട്ടോക്കോൾ അനുസരിച്ച് ജൂൺ 23 മുതൽ വിമാന സർവീസ് പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Share this story