ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി

ഒമാൻ

മസ്‌കറ്റ് / ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ചുള്ള ചരക്കുകളിന് (MSV Al Jusufi) നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.

​ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹിം അജിജ് ആണ് ആക്രമണത്തിൽ പരിക്കേറ്റ് മരണപ്പെട്ടതെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു.

​തിരിച്ചറിയാത്ത ഉറവിടത്തിൽ നിന്നുണ്ടായ വ്യോമാക്രമണമാണ് കപ്പലിന് നേരെ നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. ആക്രമണം നടക്കുമ്പോൾ 14 ഇന്ത്യൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

​രക്ഷപ്പെട്ട 13 ജീവനക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനും, മരണപ്പെട്ട നാവികന്റെ ഭൗതികദേഹവും മറ്റ് ജീവനക്കാരെയും വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനും ഒമാൻ പ്രാദേശിക അധികൃതരുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും ഇന്ത്യൻ എംബസിയും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 

Tags

Share this story