കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ൽ

Police

കുവൈത്ത് സിറ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ലാ​യി. 120 ട്ര​മ​ഡോ​ൾ ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു.

പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യും ഭ​യ​വും ക​ണ്ട​തോ​ടെ അ​ധി​കൃ​ത​ർ ലാ​ഗേ​ജ്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പ​ല ഭാ​ഗ​ത്താ​യി മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക ക​ണ്ടെ​ത്തി​യ​ത്.മ​റ്റൊ​രു കേ​സി​ൽ 200 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ശ്രീ​ല​ങ്ക​ക്കാ​ര​നും പി​ടി​യി​ലാ​യി. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Share this story