സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന സംഭവം; രണ്ട് എത്യോപ്യൻ പൗരൻമാർ അറസ്റ്റിൽ

Arrest

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൗരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. 

ഒക്ടോബർ 16ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ 24ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്നു 27കാരനായ വിജയകുമാർ

ലഹരി വസ്തുക്കൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് റിപോർട്ട്. ജിദ്ദയിലെ ഒറ്റപ്പെട്ട മലമ്പ്രദേശത്തു വെച്ചായിരുന്നു ഇടപാട് നടന്നതും വെടിവെപ്പ് നടന്നതും.

Tags

Share this story