അബുദാബിയിലെ വ്യവസായ മേഖലക്ക് സമീപം ഇറാന്റെ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

hit

അബുദാബിയിലെ കെസാദ് വ്യവസായ മേഖലക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് തീപിടിത്തം. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തെങ്കിലും ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു

ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായി അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം മധ്യ ഇറാനിലെ ആണവ നിലയിൽ കേന്ദ്രീകരിച്ച് ഇസ്രായേൽ ഇന്ന് വൻ ആക്രമണം അഴിച്ചുവിട്ടിരുന്നു

ഖൊണ്ഡാബിലെ യുറേനിയം സംസ്‌കരണ പ്ലാന്റിലേക്കാണ് ഇസ്രായേൽ ബോംബിട്ടത്. ആളപായമോ ആണവവികരണമോ ഇല്ലെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം തള്ളിയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
 

Tags

Share this story