ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ

Arab

ഗൾഫ് മേഖലയിൽ ഇറാൻ്റെ ഭാഗത്തുനിന്നും തുടർച്ചയായുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷ ശക്തമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ സുപ്രധാന നീക്കത്തിലേക്ക്. കുവൈത്തിലെയും മറ്റ് അയൽരാജ്യങ്ങളിലെയും സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെയും സൈനിക താവളങ്ങൾക്ക് നേരെയും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യേകിക്കാൻ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

​കുവൈത്തിലെ ഷുഐബ തുറമുഖം, പവർ-വാട്ടർ ഡിസാലിനേഷൻ പ്ലാന്റുകൾ, പ്രധാന വ്യോമസേനാ താവളങ്ങൾ എന്നിവ ലക്ഷ്യമാക്കി മുൻപും ഇറാനിയൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് മേഖലയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഒറ്റത്തൂണായുള്ള പ്രതിരോധത്തിന് അപ്പുറം ഗൾഫ് രാഷ്ട്രങ്ങളുടെ കൂട്ടായ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സൈനിക സഹകരണം.

​മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിലുള്ള ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സംയുക്തമായി ഭീഷണികളെ നേരിടാൻ എല്ലാ ഗൾഫ് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Tags

Share this story