ഖത്തറിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ലക്ഷ്യമിട്ടത് ചർച്ചകൾക്കെത്തിയ ഹമാസ് നേതാക്കളെ

qatar

വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചകൾക്കിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തി ഇസ്രായേൽ. കത്താര പ്രവിശ്യയിലാണ് സ്‌ഫോടനം നടന്നത്. ഒന്നിലധികം സ്‌ഫോടനങ്ങൾ നടന്നതായാണ് വിവരം. ഉഗ്ര ശബ്ദത്തോടൊപ്പം പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പറയുന്നത്

ഇസ്രായേൽ സൈന്യം ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. മിസൈലാക്രമണമാണ് നടന്നതെന്ന് ഖത്തറിലെ അമേരിക്കൻ എംബസി വ്യക്തമാക്കി. ഹമാസ് ഉന്നത രാഷ്ട്രീയ നേതാക്കൾ തങ്ങിയ കെട്ടിടമാണ് തകർത്തത്.

കെട്ടിടത്തിലുണ്ടായിരുന്ന ഹമാസ് നേതാക്കൾക്ക് എന്ത് സംഭവിച്ചുവെന്നതിൽ അവ്യക്തത തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് ഖത്തർ പ്രതികരിച്ചു. കുവൈത്തും യുഎഇയും ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നു.
 

Tags

Share this story