ഇസ്രായേലിന്റേത് ഭരണകൂട ഭീകരത; നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: ഖത്തർ അമീർ

ഇസ്രായേൽ ആക്രമണം ഭരണകൂട ഭീകരതെന്ന് ഖത്തർ ഭരണാധികാരി ഷെയ്ക്ക് തമീം ബിൻ ഹമദ് അൽദാനി. ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരമാണെന്നത് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂടത ഭീകരതയാണ്. ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രായേലിന്റെ പ്രവർത്തി ഇല്ലാതാക്കിയെന്നും ഖത്തർ അമീർ പറഞ്ഞു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നെതന്യാഹുവിനെ പോലുള്ള ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. എന്നാൽ അയാൾ എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചതായും തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു
ഖത്തറിൽ നിന്ന് ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഇനിയും ആക്രമിക്കാൻ മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ അമീറിന്റെ മറുപടി.