സൗദിയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

vipin
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. അൽ റൈനിൽ ഉണ്ടായ വാഹനാപകടത്തിലാണ് കണ്ണൂർ ഇരിട്ടി സ്വദേശി വിപിൻ(34) മരിച്ചത്. ബുറൈദയിൽ ഷിൻഡ്‌ലർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. ആശുപത്രിയിൽ നഴ്‌സായ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
 

Share this story