കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു

ashkar
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കറാണ്(30) മരിച്ചത്. അജ്മാൻ ജറഫിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. അഷ്‌കർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഖലീഫ ആശുപത്രിയിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഭാര്യ നബീസത്തുൽ മിസ്രിയ, ഒരു കുട്ടിയുണ്ട്.
 

Share this story