കിംഗ്ഫിഷ് ചാമ്പ്യൻഷിപ്പ്; ചൂണ്ടയിട്ടു മീൻ പിടിച്ച് നേടാം സമ്മാനം: പ്രവാസികൾക്കും സന്ദർശകർക്കും അവസരം

Fish

അബുദാബി: ചൂണ്ടയിട്ടു നെയ്മീന്‍ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാന്‍ അവസരമൊരുക്കി അബുദാബി. അബുദാബി കിങ്ഫിഷ് ചാംപ്യന്‍ഷിപ്പിലൂടെയാണ് ഇത്തരമൊരു അവസരം. മൊത്തം 20 ലക്ഷം ദിര്‍ഹമാണു (4 കോടിയിലേറെ രൂപ) സമ്മാനത്തുകയായി ലഭിക്കുക. വിവിധ മത്സര വിഭാഗങ്ങളില്‍ ജേതാക്കളായ 60 പേര്‍ക്കു സമ്മാനത്തുക വീതിച്ചു നല്‍കും.

യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനു ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാം. 2022 ഏപ്രില്‍ രണ്ട് വരെ നീളുന്ന ചാംപ്യന്‍ഷിപ്പില്‍ ദല്‍മ, അല്‍മുഗീറ, അല്‍ദഫ്ര ഗ്രാന്‍ഡ് ചാംപ്യന്‍ഷിപ്പുകളും ഉള്‍പ്പെടും.ഡല്‍മ ചാംപ്യന്‍ഷിപ് ഡിസംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയും അല്‍ മുഗീറ ചാംപ്യന്‍ഷിപ് ജനുവരി ആറ് മുതല്‍ ഒമ്പത് വരെയും അല്‍ ദഫ്ര ഗ്രാന്‍ഡ് ചാംപ്യന്‍ഷിപ് 2022 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയുമാണ് നടക്കുക.

യഥാക്രമം 460,000, ചാമ്പ്യന്‍ഷിപ്പിനു 680,000, അല്‍ 920,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനത്തുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം. പരമ്പരാഗത മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

മീന്‍പിടിക്കാന്‍ വല, കുന്തം, തോക്ക് എന്നിവ ഉപയോഗിക്കരുത്. ചൂണ്ടയിട്ടു പിടിച്ചെടുത്ത മത്സ്യം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ കമ്മിറ്റി ഓഫിസില്‍ പ്രദര്‍ശിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ kingfish.aldhafrafestival.com വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം.

Share this story