റിയാദിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു

riyad
റിയാദിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഹുത്ത ബനി തമീമിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി മുഹമ്മദ് റാഷിദാണ്(27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാസിം പെരുവയലിനെ പരുക്കുകളോടെ ഹുത്ത ബനീം തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റാഷിദ് അവിവാഹിതനാണ്.
 

Share this story