ഇസ്രായേലില്‍ നിന്നുള്ള കപ്പലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait

കുവൈത്ത് സിറ്റി: ഇസ്രായേലില്‍ നിന്ന് വരുന്നതും അവിടേക്ക് കൊണ്ടുപോകുന്നതുമായ ഉല്‍പന്നങ്ങള്‍ വഹിച്ചുള്ള കപ്പലുകള്‍ക്ക് കുവൈത്ത് സമുദ്രപരിധിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്തവിതരണ മന്ത്രി റന അല്‍ ഫാരിസ് അറിയിച്ചു.

കഴിഞ്ഞ മേയില്‍ കുവൈത്ത് പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് കുവൈത്തികള്‍ക്കും കുവൈത്തില്‍ ഇഖാമയുള്ള വിദേശികള്‍ക്കും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച് പ്രതികരിക്കുന്നതിനും വിലക്കുണ്ട്. 

ഗസ്സയില്‍ അതിക്രമം നടത്തിയ ഘട്ടത്തില്‍ സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച ചെക് റിപ്പബ്ലിക് അംബാസഡറെ കുവൈത്ത് പുറത്താക്കിയിരുന്നു. ഇസ്രായേലുമായി എല്ലാ ബന്ധവും വേര്‍പെടുത്തിയ രാജ്യമാണ് കുവൈത്ത്.

Share this story