കുവൈത്തിൽ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു

കുവൈത്തിൽ തീപിടിത്തം; ബഹുനില കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു

കുവൈത്ത് സിറ്റി: തീപിടിത്തത്തെ തുടർന്ന് ജലീബ് ഷുയൂഖിൽ ബഹുനിലക്കെട്ടിടത്തിൽ കുടുങ്ങിയ ഒട്ടേറെ പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ട്. കനത്ത പുകയിൽ കെട്ടിടത്തിൻ്റ മറ്റുനിലകളിൽ ഉൾപ്പെടെയുള്ളവർ കുടുങ്ങി. 3 കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശനമസേന എസ്കലേറ്ററുകളും പുക പ്രതിരോധ സംവിധാനവും ഉപയോഗിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. തീപിടിത്ത കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story