കുവൈത്തിലും ഇളവ്; പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 മുതൽ മുഴുവൻ ജീവനക്കാരും

Gulf

കുവൈത്ത് സിറ്റി: പൊതുമേഖലാ സ്ഥാപനങ്ങൾ 15 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. നിശ്ചിത ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാവൂ എന്ന നിബന്ധന ഒഴിവാക്കാൻ മന്ത്രിസഭായോഗം നിർദേശം നൽകി.

കോവിഡ് പ്രതിരോധം ശക്തമായ സാഹചര്യത്തിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യകാരണങ്ങളാൽ വാക്സീൻ സ്വീകരിക്കേണ്ടാത്തവരും ആരോഗ്യമന്ത്രാലയം വാക്സീൻ പദ്ധതിയിൽനിന്ന് ഒഴിവാക്കിയവരും അല്ലാത്ത സ്വദേശികൾക്ക് മാത്രമേ സെപ്റ്റംബർ 1 തൊട്ട് വിദേശയാത്ര അനുവദിക്കൂവെന്നും മന്ത്രിസഭ തീരുമാനിച്ചു.

കോവിഡ് വ്യാപനത്തിൽ കുറവ് അനുഭവപ്പെടുന്നതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് മന്ത്രിസഭയെ അറിയിച്ചു. രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മരണസംഖ്യയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിലും കുറവുണ്ട്. വാക്സിനേഷൻ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 1 ലക്ഷത്തിലേറെ പേർക്ക് വാക്സിനേഷന് റജിസ്ട്രേഷൻ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Share this story