ആദ്യ ഡോസ് വാക്‌സിന്‍ സ്വികരിച്ചവർക്ക് കുവൈത്തില്‍ മാളുകളിലും മറ്റും പ്രവേശിക്കാം

ആദ്യ ഡോസ് വാക്‌സിന്‍ സ്വികരിച്ചവർക്ക് കുവൈത്തില്‍ മാളുകളിലും മറ്റും പ്രവേശിക്കാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് മാളുകളിലും റസ്‌റ്റോറന്റുകളിലും ജിമ്മുകളിലും സലൂണുകളിലും പ്രവേശിക്കാന്‍ നാളെ മുതല്‍ അനുമതി. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം എന്ന കാര്യം അധികൃതര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.

വാക്‌സിന്‍ എടുത്തത് സംബന്ധിച്ച ഇമ്യൂണ്‍ അല്ലെങ്കില്‍ മൈ മൊബൈല്‍ ആപ്പില്‍ തെളിവ് ഹാജരാക്കുന്നവര്‍ക്ക് മാത്രമാകും പ്രവേശനം. രണ്ട് ഡോസ് എടുത്തവര്‍ക്ക് ആപ്പില്‍ പച്ചനിറവും ഒരു ഡോസ് എടുത്തവര്‍ക്ക് മഞ്ഞ നിറവും തെളിയും. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആപ്പില്‍ ലഭിക്കുന്ന ചുവപ്പ് നിറമായിരിക്കും. പച്ച, മഞ്ഞ നിറത്തിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അര്‍ഹതയുള്ളൂ.

Share this story