ഇന്ത്യയിൽ നിന്ന് ടിക്കറ്റ് എടുക്കും മുൻപ് അനുമതി ഉറപ്പാക്കണം

ഇന്ത്യയിൽ നിന്ന് ടിക്കറ്റ് എടുക്കും മുൻപ് അനുമതി ഉറപ്പാക്കണം

കുവൈത്ത് സിറ്റി: അധികൃതരിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.യാ‍ത്ര മുടങ്ങിയ ഇന്ത്യക്കാർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പത്രക്കുറിപ്പിലാണു നിർദേശം.

യാത്ര മുടങ്ങിയ ഇന്ത്യക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡേറ്റാ ശേഖരണം എംബസി തുടരുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ ഇതിനകം റജിസ്റ്റർ ചെയ്തു. ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ വേഗത്തിൽ റജിസ്റ്റർ ചെയ്യണം.

ലിങ്ക്https://forms.gle/ZgRpFBTFV5V24Vqb8 ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുമായി ഇടപെടലുകൾ സുഗമമാക്കുന്നതിനാണു ഡേറ്റാ ശേഖരണം. കോവിഷീൽഡ് തന്നെയാണ് കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ്/ആസ്ട്രാസെനക വാക്സീനും .

വാക്സീൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്കു മറ്റു യാത്രാരേഖകൾ കൃത്യമാണെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. സാധുതയുള്ള താമസാനുമതിരേഖയും തൊഴിൽ കരാറും ഉറപ്പാക്കണം.

വിദേശികൾ രാജ്യത്തു പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് അധികൃതർ തീരുമാനിക്കും.

കുവൈത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കുവൈത്ത് ഗവൺമെന്റിൻ്റെ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration Modify.aspx എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം.

കുവൈത്ത് ഗവൺമെന്റ് പോർട്ടലിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും പലരും അന്വേഷിക്കുന്നുണ്ട്. 2 ഡോസ് വാക്സീനും സ്വീകരിച്ച ശേഷമുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.

സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ നൽകിയ സർട്ടിഫിക്കറ്റാണു വേണ്ടത്. ആദ്യ ഡോസിന്റെ സർട്ടിഫിക്കറ്റ് മാത്രം അപ്‌ലോഡ് ചെയ്തവർ അതേ ലിങ്ക് തന്നെ ഉപയോഗിച്ചു ഫൈനൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
1,2 ഡോസുകൾ സ്വീകരിച്ച സർട്ടിഫിക്കറ്റുകൾ പിഡി‌എഫ് ഫോർമാറ്റിൽ 500കെബിയിൽ കവിയാത്ത ഒരുഫയൽ ആയി വേണം അപ്‌ലോഡ് ചെയ്യാൻ.

ഈ വിഷയത്തിലെ സംശയനിവാരണം ലക്ഷ്യമിട്ട് എംബസി ഓപ്പൺ ഹൗസ് 28ന് വൈകിട്ട് 3.30ന് നടത്തും.
സൂം മീറ്റിങ് ഐഡി:  99978993243

പാസ്കോഡ്: 512609
വിവരങ്ങൾക്ക് : info.kuwait@mea.gov.in

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാൻ

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കുന്നതുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും എംബസിയിൽ അന്വേഷിക്കുന്നുണ്ട്.
∙ http://cowin.gov.in ലോഗിൻ ചെയ്യുക.
∙Raise a Issue സെലക്ട് ചെയ്യുക.
∙പാസ്പോർട്ട് ഓപ്ഷൻ സെലക്ട് ചെയ്യുക.
∙ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് പേഴ്സൺ
സെലക്ട് ചെയ്യുക.
∙പാസ്പോർട്ട് നമ്പർ ചേർക്കുക.
∙സബ്മിറ്റ് ചെയ്യുക.
∙പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും.

Share this story