ഇന്ന് കുവൈറ്റിൽ 684 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിനുള്ളിൽ 692 പേർ രോഗമുക്തി നേടി

ഇന്ന് കുവൈറ്റിൽ 684 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിനുള്ളിൽ 692 പേർ രോഗമുക്തി നേടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം.

ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 63309 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 692 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.

422 സ്വദേശികൾക്കും262 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.അൽ അഹ്മദി ആരോഗ്യമേഖലയിൽ 203 കേസുകളും അൽ ജഹ്‌റയിൽ 170 കേസുകളും അൽ ഫർവാനിയയിൽ 158 കേസുകളും ഹവാലിയിൽ 87 കേസുകളും ക്യാപിറ്റലിൽ 66 കേസുകളും റിപ്പോർട്ട് ചെയ്തു.

ഇന്ന് 4 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 429 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 123 പേരുടെ നില ​ഗുരുതരമാണ്. 9,273 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Share this story