കുവൈത്തിൽ നഴ്സുമാരുടെ ശമ്പളം കൂട്ടുന്നു

Doctor

കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സിനിയോറിറ്റിക്കും വഹിക്കുന്ന പദവിക്കും ആനുപാതികമായി 450തൊട്ട് 850 ദിനാർ വരെ ശമ്പള വർധന അനുവദിക്കാൻ സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

അതേസമയം അടുത്തിടെ പ്രഖ്യാപിച്ച പെർഫോമൻസ് അവാർഡുകളെക്കുറിച്ച് പരാതിയുള്ളവർ 16ന് മുൻപ് https://grievance.moh.gov. kw/bonus/ ഓൺ‌ലൈൻ പോർട്ടൽ വഴി പരാതി നൽകണം. അതിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 

2020ൽ എക്സലന്റ് റേറ്റിങ് കിട്ടിയവർക്കും അച്ചടക്ക നടപടികൾക്ക് വിധേയരായിട്ടില്ലാത്തവർക്കും മാത്രമാണ് പരാതിപ്പെടാൻ അർഹത. 
 
പരാതിയോടൊപ്പം ബന്ധപ്പെട്ട രേഖ പിഡി‌എഫ് ഫോർമാറ്റിൽ സമർപ്പിക്കണം. സ്വീകരിക്കപ്പെട്ട പരാതി സംബന്ധിച്ച അറിയിപ്പ് 24 മണിക്കൂറിനകം എസ്‌‌എം‌എസ് ആയി ലഭിക്കും.

Share this story