കുവൈത്തില്‍ വിമാന യാത്രക്കാര്‍ക്ക് ഒറ്റ ആപ്പ് മതി

കുവൈത്തില്‍ വിമാന യാത്രക്കാര്‍ക്ക് ഒറ്റ ആപ്പ് മതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ വിമാന യാത്രക്കാരും ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഒറ്റ ആപ്പ്. കുവൈത്ത് ട്രാവലര്‍ (Kuwait- Traveler. http://www.kuwaitmosafer.com) എന്ന ആപ്പിലാണ് ഇനി വിമാന യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് എന്ന കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഇംഗ്ലീഷിലും അറബിയിലും ആപ്പ് ലഭ്യമാണ്.

ഫ്‌ളൈറ്റ് വിവരങ്ങളടക്കം നല്‍കിയാല്‍ പി സി ആര്‍ ടെസ്റ്റിനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. ലഗേജ് ഡെലിവറി അടക്കമുള്ള യാത്രാ അറിയിപ്പുകളും ലഭിക്കും.
ആഗസ്റ്റ് ഒന്നു മുതലാണ് കുവൈത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത്.

Share this story