കുവൈത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ്; മുന്‍ഗണന ഇന്ത്യക്കാര്‍ക്ക്
കുവൈത്ത് സിറ്റി: ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ആരോഗ്യ മന്ത്രാലയത്തിന് കുവൈത്ത് മന്ത്രിസഭ അനുമതി നല്കി. ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുക. ഉന്നത തസ്തികയിലുള്ള ആരോഗ്യ ജീവനക്കാരെ സഹായിക്കുന്നതിനായാണ് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.
ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ മാത്രമാകും റിക്രൂട്ട് ചെയ്യുക. ഒന്നിലേറെ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട്മെന്റ് വേണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഈ രാജ്യങ്ങളില്‍ നിന്നൊഴികെ റിക്രൂട്ട്മെന്റ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അമിത ഭാരം വരാത്ത രീതിയില്‍ കൊറോണവൈറസ് ബാധിച്ചവരെ ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റ്.