റൗദ- ഹവാലി കോഓപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ്
Apr 20, 2020, 22:51 IST
കുവൈത്ത് സിറ്റി: കുവൈത്തിലെ റൗദ- ഹവാലി കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ്- 19 സ്ഥിരീകരിച്ചു. പച്ചക്കറി വിഭാഗത്തിലെ തൊഴിലാളിക്കാണ് രോഗം ബാധിച്ചത്.
സംശയം തോന്നിയപ്പോള്‍ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടുകയും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അസോസിയേഷന് അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും മുഴുവന്‍ മാര്‍ക്കറ്റും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അല്‍ സുര്‍റ കോപറേറ്റീവ് സൊസൈറ്റിയുടെ ഒരു ശാഖയിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ശാഖ അടച്ചു. താമസ സ്ഥലത്ത് നിന്നാണ് ജീവനക്കാരന് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ബ്ലോക്ക് 2 ബ്രാഞ്ചിലെ ജീവനക്കാരനാണ് രോഗമുണ്ടായത്.