പട്രോളിംഗിനിടെ പിടികൂടിയത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം; പ്രവാസികള്‍ പിടിയില്‍

Kuwait

കുവൈത്ത് സിറ്റി: വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം കുവൈത്ത് പൊലീസ് പട്രോളിംഗ് സംഘം പിടികൂടി. രാത്രിയിലെ പട്രോളിംഗിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. 

കേസില്‍ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് നടപടിയെടുത്തതെന്ന് അല്‍- റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഏതാനും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു കാറില്‍ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്. കണ്ടെടുത്ത മദ്യം പ്രാദേശികമായി നിര്‍മിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് ആന്റ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.

Share this story