ചീട്ടുകളിയും മദ്യവില്‍പനയും; കുവൈത്തില്‍ മലയാളിയടക്കം 18 പേര്‍ അറസ്റ്റില്‍

Police

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ ചീട്ടുകളിയും മദ്യവില്‍പനയും നടത്തിയ 18 പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ മലപ്പുറം സ്വദേശിയും ഇന്ത്യന്‍ എംബസിയുടെ വളണ്ടിയര്‍ സംഘത്തിലെ മുന്‍ അംഗവുമായ കുര്യന്‍ കെ ചെറിയാന്‍ എന്ന മനോജ് കുര്യനും  ഉള്‍പ്പെടും. ഇയാള്‍ ഇന്ത്യന്‍ എംബസിയുടെ കാലഹരണപ്പെട്ട വളണ്ടിയര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.

എംബസി സന്നദ്ധ പ്രവര്‍ത്തകരായിരുന്നവരെ കുറിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്  മുഴുവന്‍ വളണ്ടിയര്‍മാരുടെയും തിരിച്ചറിയല്‍ കാര്‍ഡ് എംബസി റദ്ദാക്കിയിരുന്നു. എന്നാല്‍ മനോജ് കുര്യന്‍ കാര്‍ഡ് തിരിച്ചേല്‍പിച്ചിരുന്നില്ല.

Share this story