ന്യൂനമർദ്ദം; ഒമാനിൽ ഇന്ന് രാത്രിയോടെ മഴ ദുർബലമാകും

Oman Rain

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച വരെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കറ്റ്, ദാഹിറ, തെക്ക്-വടക്കൻ ഷർഖിയ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം.

കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30-70 കിലോമീറ്റർ വരെയാകാനാണ് സാധ്യത. മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാം. എന്നാൽ, ബുധനാഴ്ച രാത്രിയോടെ മഴ ദുർബലമാകും.

Share this story