സ്നേഹതീരം സംഘടിപ്പിക്കുന്ന കെ എം ഫസിൽ ഹക്ക് അനുസ്മരണം: മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 4മണി

സ്നേഹതീരം സംഘടിപ്പിക്കുന്ന കെ എം ഫസിൽ ഹക്ക് അനുസ്മരണം: മെയ് 21  വെള്ളിയാഴ്ച വൈകീട്ട് 4മണി

അബുദാബിയിലും അൽഐനിലുംഇർഡ്യാസോഷ്യൽ സെൻറ്ററിൻറ്റെ പ്രസിഡന്റ്, പെരുമാതുറ സ്നേഹതീരം വൈസ് പ്രസിഡന്റ് എന്നിങ്ങനെസാമൂഹ്യ രംഗത്ത് തിളക്കമാർന്ന പ്രവര്‍ത്തനം കാഴ്ച വെച്ച ശ്രീകെ എം ഫസിൽ ഹക്കിൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സ്നേഹതീരം സംഘടിപ്പിക്കുന്ന കെ എം ഫസിൽ ഹക്ക് അനുസ്മരണം മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുമെന്ന് സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ അറിയിച്ചു.

അദ്ദേഹത്തോടൊപ്പം വിവിധ സംഘടനകളിലും ഔദ്യോഗിക രംഗത്തും പ്രവർത്തിച്ചിട്ടുള്ളവരും സുഹൃത്തുക്കളും ബന്ധുക്കളും സ്നേഹതീരം അംഗങ്ങളും സ്വദേശത്തും വിദേശത്തുമുള്ള പെരുമാതുറക്കാരും യോഗത്തിൽ പങ്കെടുക്കും. സ്നേഹതീരം പ്രസിഡന്റ് ശ്രീ ഇ എം നജീബ് ആണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. കിംസ്ഹെൽത്ത് സിഎംഡി ഡോ. എം ഐ സഹദുള്ളാ, കൈരളി ടിവി ഡയറക്ടര്‍ മൂസാമാസ്റ്റർ,അബുദാബി മലയാളി സമാജം പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, പ്രവാസി ദോഹ സ്ഥാപക ചെയര്‍മാന്‍ ശ്രീ കെ കെ സുധാകരന്‍, മലയാളി സമാജം മുന്‍ ആർട്സ് സെക്രട്ടറി ബിജോയ്, അൽഐൻ ഐഎസ് സി പ്രസിഡന്റ് മുസ്തഫ മുബാറക്,കെ കെ വിദ്യാധരൻ കവടിയാർ, അഡ്വ. എം സലിം തുടങ്ങിയ നിരവധി പ്രമുഖർ യോഗത്തിൽ അനുസ്മരണ പ്രസംഗം നടത്തും.

സൂം മീറ്റിംഗിൽ ജോയിൻ ചെയ്യാൻ  9605533888ൽ ബന്ധപ്പെടുക.

എസ് സക്കീർ ഹുസൈൻ
ജനറൽ സെക്രട്ടറി
സ്നേഹതീരം.

Share this story