എം.​എ. യൂ​സ​ഫ​ലി​ മക്കയിൽ; റമദാനിലെ പ്രത്യേക പ്രാ​ർ​ഥ​ന​കളിൽ പങ്കെടുക്കും

Yusaf Ali

പ്രമുഖ വ്യവസായിയും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർമാനുമായ എം.​എ. യൂ​സ​ഫ​ലി​ മക്കയിലെത്തി.പരിശുദ്ധ റമദാനിലെ അ​വ​സാ​ന ദി​ന​ രാത്രങ്ങൾ പ​രി​ശു​ദ്ധ ഹ​റ​മി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​യാണ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ​പത്നി സാ​ബി​റ​യുമൊത്ത് മ​ക്ക​യി​ലെ​ത്തിയത്. ഉം​റ നി​ർ​വ​ഹി​ച്ച​ശേ​ഷം മ​സ്ജി​ദു​ൽ ഹ​റ​മി​ലെ റമദാനിലെ അവസാന ദിനരാത്രങ്ങിലെ പ്രത്യേക പ്രാ​ർ​ഥ​ന​കളിൽ പങ്കെടുക്കും.

എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ലെ അ​വ​സാ​ന നാ​ളു​ക​ളി​ൽ മ​ക്ക​യി​ൽ എ​ത്താ​റു​ണ്ട് എം.എ യൂസഫലി. പുണ്യ മാസത്തിൽ ആ​ത്മീ​യ നി​ർ​വൃ​തി​യി​ൽ മു​ഴു​കു​ന്ന ല​ക്ഷോ​പ​ല​ക്ഷം വി​ശ്വാ​സി​ക​ൾ​ക്ക് പ​രി​ശു​ദ്ധ ഹ​റ​മി​ൽ സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പറഞ്ഞു.

Share this story