മഹാദേവ് ബെറ്റിംഗ് ആപ്പ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി രവി ഉപ്പൽ ദുബൈയിൽ പിടിയിൽ

മഹാദേവ് ബെറ്റിംഗ് ആപ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി രവി ഉപ്പൽ ദുബൈയിൽ പിടിയിൽ. മഹാദേവ് ആപ്പിന്റെ രണ്ട് ഉടമകളിൽ ഒരാളാണ് രവി ഉപ്പൽ. ഇ ഡിയുടെ നിർദേശപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. വൈകാതെ ഇയാളെ ഇന്ത്യക്ക് കൈമാറിയേക്കും

നിയമവിരുദ്ധമായി വാതുവെപ്പ് ആപ്പിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും കോടികൾ സമ്പാദിച്ചെന്നുമാണ് ഇവർക്കെതിരായ കേസ്. ഛത്തിസ്ഗഢിലും മുംബൈയിലും ആപിനെതിരെ പോലീസ് കേസെടുത്തിരുന്നു. 6000 രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ.

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്‌ബോൾ തുടങ്ങിയ ലൈവ് ഗെയിമുകലിൽ അനധികൃത വാതുവെപ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓൺലൈൻ ആപ്ലിക്കേഷൻ. സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരാണ് ആപ്പിന്റെ ഉടമകൾ. ദുബൈ കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.
 

Share this story