സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു; മൂന്ന് പേർ മരിച്ചു

saudi

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഖത്തറിൽ നിന്ന് സൗദിയിൽ ഉംറക്കെത്തിയ ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസൽ അബ്ദുൽസലാമിന്റെ രണ്ട് ആൺകുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചത്

സാബിറ അബ്ദുൽഖാദർ(55), അബിയാൻ ഫൈസൽ(6), അഹിയാൻ ഫൈസൽ(4) എന്നിവരാണ് മരിച്ചത്. ഫൈസലിന് അപകടത്തിൽ പരുക്കേറ്റു. ഫൈസലിന്റെ ഭാര്യ സുമയ്യ, സുമയ്യയുടെ പിതാവ് അബ്ദുൽഖാദർ എന്നിവർക്കും കാര്യമായ പരുക്കുകളില്ല.
 

Share this story