സൗദിയിൽ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

rintu
സൗദിയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മേലാറ്റൂർ കല്ലംപടി സ്വദേശി മാളിയേക്കൽ റിന്റു മോളാണ്(28) മരിച്ചത്. മൂന്നാഴ്ച മുമ്പാണ് റിന്റു മോൾ നാട്ടിൽ പോയി തിരിച്ചെത്തിയത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയി നവംബർ 13നാണ് ഇവർ തിരികെ സൗദിയിലെത്തിയത്. വടക്കുകിഴക്കൻ സൗദിയിലെ ഫഹർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൻഡ്രൽ ആശുപത്രി നഴ്‌സായിരുന്നു. ജോലി കഴിഞ്ഞ ശേഷം മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടതെന്ന് ഒപ്പമുള്ളവർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.
 

Share this story