സൗദിയിൽ മയക്കുമരുന്ന് കേസിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി

Dead

 

ദമ്മാം: മയക്കുമരുന്ന് കടത്തിയ കേസില്‍ സൗദിയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂര്‍ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)യുടെ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്. 2023ല്‍ ഒമാനില്‍ നിന്നും റോഡ് മാര്‍​ഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കളുടെ വന്‍ശേഖരം കടത്തിയതിനെ തുടര്‍ന്നാണ് അബൂട്ടി പിടിയിലായത്.

43 കിലോ വരുന്ന ലഹരിവസ്തുക്കള്‍ ഇദ്ദേഹം ഓടിച്ചിരുന്നു ജി.എം.സി വാനില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. കേസില്‍ വിചാരണ കോടതി പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രികോടതിയും ശരിവെച്ചതോടെയാണ് രാജവിഞ്ജാപനത്തിലൂടെ ശിക്ഷ നടപ്പിലാക്കിയത്.

Tags

Share this story