സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

jamsheer
മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ഹായിൽ പ്രവിശ്യയിലെ ഹുലൈഫയിൽ നടന്ന വാഹനാപകടത്തിലാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ജംഷീർ(30) മരിച്ചത്. ആറാദിയയിൽ ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീർ ഓടിച്ചിരുന്ന വാൻ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
 

Share this story