സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു
Nov 27, 2025, 12:31 IST
സൗദി അൽ അഹ്‌സക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ഇടപ്പള്ളിൽ വെസ്ലി ജോൺസൺ ആണ് മരിച്ചത്. 33 വയസായിരുന്നു. വെസ്ലിയുടെ മൃതദേഹം ഇന്നുച്ചയോടെ നാട്ടിലെത്തിച്ചു.
തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്ലി ജോലിയുടെ ഭാഗമായാണ് അൽ അഹ്‌സയിലേക്ക് പോയത്. ഇവിടെ വെച്ച് പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്.
രണ്ട് വർഷം മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. വിവാഹം കഴിക്കുന്നതിനായി ജനുവരിയിൽ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു
