മലയാളി യുവാവ് സൗദിയിൽ കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് ബംഗ്ലാദേശ് സ്വദേശി

murder
മണ്ണാർക്കാട് സ്വദേശി സൗദിയിൽ കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് കൂമ്പാറ സ്വദേശി ഹൈദർ ഹാജിയുടെ മകൻ മജീദാണ്(47) കൊല്ലപ്പെട്ടത്. ജിസാനിലെ ദർബിലാണ് സംഭവം. ദർബ് ജിസാൻ റോഡിൽ ശീഷകടയിലെ ജീവനക്കാരനായിരുന്നു. ബംഗ്ലാദേശ് സ്വദേശിയാണ് മജീദിനെ കുത്തിയത്. കഴുത്തിൽ കുത്തേറ്റ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story