മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു
Mon, 13 Feb 2023

ഷാർജ :പ്രമുഖ ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം ഷാർജയിൽ കുത്തേറ്റു മരിച്ചു. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം.
സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.
പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹകീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.