അജ്മാനിൽ വൻ തീപിടിത്തം: നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു
Fri, 17 Feb 2023

യുഎഇയിലെ അജ്മാനിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. നാല് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ
ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഓയിൽ ഫാക്ടറിയിൽ നിന്നാണ് പുലർച്ചെ തീ പടർന്നത്. ആളുകൾ താമസിച്ചിരുന്ന കെട്ടിടവും ഒരു പ്രിന്റിംഗ് പ്രസും ഏതാനും വെയർ ഹൗസുകളും നിരവധി കാറുകളും കത്തിനശിച്ചു. അജ്മാൻ സിവിൽ ഡിഫൻസിലെ അഗ്നിശമന സേനക്ക് പുറമെ ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുകൂടി അഗ്നിശമന വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്