ഒമാനില്‍ മവാസലാത്ത് ഇന്റര്‍ സിറ്റി ബസിന് തീപിടിച്ചു

Oman

മസ്‌കത്ത്: ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് തീ പിടിച്ചത്. 

തെക്കന്‍ ശര്‍ഖിയയില്‍ തയര്‍ വിലായത്തിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. 

ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

തീപിടിത്തം ഉണ്ടായതോടെ യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, തീപിടുത്തം സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Share this story