മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ 'ബദർ' പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാർ

ദോഹ: സൗദി അറേബ്യയുമായും തുർക്കിയുമായും ചേർന്നുള്ള 'മക്ക സഖ്യം' (Makkah Alliance) പരാജയപ്പെട്ടെന്ന വിലയിരുത്തലുകൾക്കിടെ ഖത്തർ, തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ. ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ചാണ് നാല് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും 'ബദർ ധാരണാപത്രം' (Badr MoU) എന്ന് നാമകരണം ചെയ്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.

​അടുത്തിടെ ഹൂതി വിമതരുടെ ആക്രമണത്തിൽ സൗദിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും പാകിസ്താനും തുർക്കിയും പരസ്പര പ്രതിരോധ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇത് മക്ക സഖ്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രപരമായ നീക്കവുമായി പാകിസ്താൻ രംഗത്തെത്തിയത്.

​ഗവേഷണവും ആയുധ നിർമാണവും: ആയുധങ്ങൾ, ഡ്രോണുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ പങ്കിടൽ, സൈനിക പരിശീലനം, ഗവേഷണം (R&D) എന്നിവയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

പരസ്പര സൈനിക സംരക്ഷണമില്ല: ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ എല്ലാവരും ചേർന്ന് സൈനികമായി നേരിടണം എന്ന തരത്തിലുള്ള കർശനമായ വ്യവസ്ഥകൾ (Mutual Defense Obligations) ബദർ കരാറിലില്ല. അതിനാൽ സാമ്പത്തിക-വ്യവസായിക പ്രതിരോധ സഹകരണത്തിൽ മാത്രമായിരിക്കും ഇതിന്റെ ശ്രദ്ധ.

ചടങ്ങിൽ പങ്കെടുത്തവർ: പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, തുർക്കി പ്രതിരോധ മന്ത്രി യാസർ ഗുലേർ, ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ, ഇന്തോനേഷ്യൻ പ്രതിരോധ ഉപമന്ത്രി യൂസുഫ് ജുവാഹരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

Tags

Share this story