സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

earth quake

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 

നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ് വർക്കിന്റെ സ്‌റ്റേഷനുകളിൽ സൗദി സമയം പുലർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദി ഹറദിന്റെ കിഴക്ക് 9 കിലോമീറ്റർ ദൂരപരിധിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം

50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങളൊന്നും യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ല.
 

Tags

Share this story