യുഎഇയിൽ നേരിയ ഭൂചലനം; 1.6 തീവ്രത, നാശനഷ്ടങ്ങളില്ല
Oct 11, 2023, 11:40 IST
യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. റിക്ടർ സ്കെയിലിൽ 1.6 രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ഒരിടത്തും നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെനന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ വ്യക്തമാക്കി.