സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന മോഹനന്‍ കാവാലം അന്തരിച്ചു

സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന മോഹനന്‍ കാവാലം അന്തരിച്ചു
ദുബൈ: യുഎഇയിലെ ജീവകാരുണ്യ-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന മോഹനന്‍ കാവാലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 70ാം ജന്മദിനം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു മടക്കം. മൃതദേഹം ജബല്‍ അലിയിലെ ഹിന്ദു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദുബൈ നഗരസഭയില്‍ എഞ്ചിനിയറായും പീന്നീട് റിയല്‍ എസ്റ്റേറ്റ് മേഖലയിലുമായിരുന്നു ജോലി നോക്കിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉമ്മുല്‍ഖുവൈന്‍ പ്രസിഡന്റ്, മിഡില്‍ ഈസ്റ്റ് റീജിയന്‍ ഉപദേശകസമിതി അംഗം, ദുബൈ കൈരളി കാലാകേന്ദ്രം പ്രസിഡന്റ്, യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: ഗീത മോഹന്‍. മകള്‍: ശരണ്യ സതീഷ്. മരുമകന്‍: സതീഷ് ചന്ദ്രന്‍.

Tags

Share this story