ജീവനക്കാർക്ക് ഡ്രസ് കോഡിൽ പുതിയ നിയന്ത്രണങ്ങൾ; വ്യക്തമാക്കി സൗദി ആരോ​ഗ്യ മന്ത്രാലയം

Saudi

റിയാദ്: ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പുതിയ ഡ്രെസ്സ് കോഡിനെ കുറിച്ച് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. മാന്യവും പൊതുസമൂഹത്തിന് ചേര്‍ന്നതുമായ വസ്ത്രം ആയിരിക്കണം ആ​രോ​ഗ്യ മേഖലയിലെ ജീവനക്കാർ ധരിക്കേണ്ടത്. സാമൂഹിക മര്യാദകൾ പാലിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നടപടി. സ്ത്രീകളും പുരുഷന്മാരും ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ച് മന്ത്രാലയം വ്യക്തമാക്കി.

ഷോര്‍ട്‌സ്, പൈജാമ, അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ എഴുതിയ വസ്ത്രങ്ങൾ എന്നിവ ധരിക്കാന്‍ പാടുള്ളതല്ല. രാജ്യത്തെ നിയമങ്ങൾക്ക് അനുസരിച്ച് മാത്രമേ ഹെയർ സ്റ്റെൽ പുരുഷൻമാർ വെക്കാൻ പാടുളളു. സ്ത്രീകള്‍ ആണെങ്കില്‍ ഇറുകിയതോ ചെറുതോ ആയ വസ്ത്രങ്ങള്‍, അമിതമായ മേക്കപ്പ്, കൂര്‍ത്ത നഖങ്ങള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കാല്‍മൂട്ട് വരെ നീളം ഉള്ളതായിരിക്കണം ധരിക്കുന്ന കോട്ടിന്റെ നീളം. വ്യക്തിശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Share this story