പുതുവല്‍സര ദിനമായ ശനിയാഴ്ച യു.എ.ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

UAE

പുതുവല്‍സര ദിനമായ ശനിയാഴ്ച യു.എ.ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് സര്‍ക്കാര്‍ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധിയാണ് ലഭിക്കുക. 

ഡിസംബര്‍ 31 വെള്ളിയാഴ്ചയായതിനാലും ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവല്‍സര ആഘോഷത്തിന്റെ അവധിക്ക് ശേഷം ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും.

Share this story