നിമിഷപ്രിയയുടെ മോചനം: വിശദമായ ചർച്ചകൾ ഉടനാരംഭിക്കും, മാതാവ് യെമനിൽ തുടരുന്നു

nimisha

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി സനയിൽ തുടരുകായണ്. മാർച്ച് 24നാണ് സനയിലെ ജയിലിലെത്തി പ്രേമകുമാരി നിമിഷപ്രിയയെ കണ്ടത്

വിശദമായ ചർച്ചകൾ ഉടൻ ആരംഭിക്കും. യെമനിലെ എംബസി അധികൃതരും അഭിഭാഷകരും സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുമായാണ് ചർച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ യെമനിൽ അവധിയായിരുന്നതിനാലാണ് ചർച്ച നീണ്ടുപോകാൻ കാരണം

ഗോത്രത്തലവൻമാരുമായുള്ള ചർച്ചയാണ് ഏറ്റവും നിർണായകം. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് അനുവദിച്ചാൽ മടങ്ങിവരവ് സാധ്യമാകും.
 

Share this story