പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതുവരെ ഇസ്രായേലുമായി നയതന്ത്രബന്ധമില്ലെന്ന് സൗദി

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. പലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഉറച്ചുനിൽക്കുന്നു. 1967ലെ അതിർത്തി പ്രകാരമുള്ള സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ഇസ്രായേൽ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ് സൗദി അറേബ്യ നിലപാട് അറിയിച്ചത്. പലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാട് എപ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. 

അറബ്-ഇസ്രായേൽ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നു. എന്നാൽ, കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിർത്തി പ്രകാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this story