ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് യുഎഇ

ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് യുഎഇ

ജൂലൈ 21 വരെ യുഎഇയിലേക്ക് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്കുള്ള വിമാനത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് എയർലൈൻ വെബ്‌സൈറ്റിൽ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് ജൂലൈ 21 വരെ സർവീസുകളുണ്ടാകില്ലെന്ന് എയർ ഇന്ത്യയും ഇത്തിഹാദും നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് യുഎഇയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

 

Share this story