ഒമാൻ തൃശൂർ ഓർഗനൈസേഷൻ കുടുംബ സംഗമം

UAE

മസ്‌കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ നവംബർ 26 വെള്ളിയാഴ്ച്ച ബർക്കയിൽ വെച്ച് കുടുംബ സംഗമം നടത്തുവാൻ തീരുമാനിച്ചു. ഒമാനിലെ പ്രവാസികളായ തൃശ്ശൂർ ജില്ലക്കാരായ ആളുകളെ കണ്ടെത്തി ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് ഒമാൻ തൃശൂർ ഓർഗനൈസേഷൻ (OTO).

സംഘടനയിൽ ജോയിൻ ചെയ്യുന്നതിനും കുടുംബ സംഗമത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷനുമായി +968 9935 8246 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

പ്രസ്‌തുത സംഗമത്തിന്റെ സ്‌റ്റീറിങ്ങ് കമ്മിറ്റിയായി സിദ്ധീഖ് എ പി, ഉല്ലാസ്, നസീർ തിരുവത്ര, വാസുദേവൻ, നജീബ് കെ മൊയ്‌ദീൻ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഹക്കീം, ഷിനോയ്, അബ്ദുൽ സമദ്, സച്ചിൻ,  ആരിഫ്, സാബു, യൂസഫ് ചേറ്റുവ, മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ പങ്കെടുത്തു.

Share this story